Friday, January 18, 2013

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

‘ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട, ഒരുപക്ഷേ ഏക അടിസ്ഥാന ഘടകമാണ് സദ്ഭരണം’
– കോഫി അന്നന്‍

*********

എന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സുപ്രധാന വിഷയമാണ് വികസനം. ഭരണകൂടങ്ങളും വിഭവദാതാക്കളും വികസന ഏജന്‍സികളും സര്‍ക്കാരിതര സാമൂഹ്യ സംഘടനകളും വികസനത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും വികസനത്തിന്റെ പ്രധാന പങ്കാളി ഭരണകൂടമാണ്. ഭരണകൂടങ്ങള്‍ അവയുടെ കൃത്യനിര്‍വഹണം എങ്ങിനെ നടത്തുന്നു എന്നത് വികസനത്തെ നയിക്കുന്ന ഘടകമാണ്. മോശമായ ഭരണം, മോശമായ നയങ്ങളുടെ തിരഞ്ഞെടുപ്പ്‌, അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ ത്വരിതമായ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഘടകങ്ങളാണ്.